കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയനീക്കം; മെഡിക്കല്‍ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുമ്ബോള്‍ സ്ലിപ് നിര്‍ബന്ധം
മലപ്പുറം: പുതുതലമുറ ലഹരി ഉപയോഗിക്കുന്നത് തടയാൻ പുതിയ നീക്കം. മെഡിക്കല്‍ഷോപ്പില്‍ നിന്ന് കുട്ടികള്‍ മരുന്ന് വാങ്ങുമ്ബോള്‍ സ്ലിപ് കാണിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫർമാസികളിലും ക്യാമറകള്‍ വെക്കണമെന്നും മലപ്പുറം കളക്ടർ ഉത്തരവിറക്കി.തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ഒരു മാസത്തിനകം ക്യാമറകള്‍ വെക്കണമെന്നാണ് കളക്ടറുടെ നിർദേശം. മറ്റു ജില്ലകളിലും സമാന രീതി പിന്തുടരും.
അതേസമയം ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്സ് കോണ്‍ട്രോള്‍ അതോറിറ്റി പരിശോധിക്കണം. ക്യാമറ ദൃശ്യം ജില്ലാ ഡ്രഗ്സ് കോണ്‍ട്രോള്‍ അതോറിറ്റി, ചൈല്‍ഡ് വെല്‍ഫയർ പൊലീസ് ഓഫീസർ എന്നിവർക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നാഷണല്‍ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് , നർക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ, എന്നിവർ ചേർന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
Comments are closed.