മുത്ത് നബി മെഗാ ക്വിസ്: ഐക്കരപ്പടി മർകസ് പബ്ലിക് സ്കൂൾ ഓവറോൾ റണ്ണേഴ്സ്

ഐക്കരപ്പടി: എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസ് ജില്ലാ തല മത്സരത്തിൽ ഐക്കരപ്പടി മർകസ് പബ്ലിക് സ്കൂൾ ഓവറോൾ റണ്ണേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. കരുളായി എം.ഡി.ഐ. സ്കൂളിൽ വെച്ച് നടന്ന ജില്ലാ മത്സരത്തിലാണ് ഐക്കരപ്പടി മർകസ് പബ്ലിക് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.

 

ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ പി. മുഹമ്മദ് അബ്ദുൽ ഹാദി, മുഹമ്മദ് ഷാമിൽ കെ. എസ്. എന്നിവർ തുടര്‍ച്ചയായി മൂന്നാം തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗം മത്സരത്തിൽ ഇസ്മായിൽ കെ. വി., മുഹമ്മദ് സഹദ് എം. കെ. എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.

 

വിജയികളെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

Comments are closed.