ടെക്‌നോളജി ഹൈസ്പീഡ് ഇന്റർനെറ്റിനായി എയർടെലും ഫെയ്സ്ബുക്കും കൈകോർക്കുന്നു; കണക്ഷനുകൾ ഇനി കടൽത്തട്ടിലൂടെ

വേഗതയാർന്ന ഇന്റർനെറ്റിനും ഡാറ്റാ കൈമാറ്റത്തിനും വേണ്ടിയുള്ള വഴികൾ തേടിയുള്ള യാത്രയിലാണ് ഇന്ന് ലോകരാഷ്ട്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഫെയ്സ്ബുക്ക്‌ പേരെന്റ് കമ്പനിയായ മീറ്റയും ചേർന്ന് കൊണ്ട് ഇന്റർനെറ്റ്‌ കണക്ഷനുകൾക്ക് വേണ്ടിയുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഡാറ്റകൾ കൈമാറാനുള്ള ഫൈബർ കേബിളുകൾ കടൽത്തട്ടിലൂടെ വിന്യസിക്കാൻ ആണ് കമ്പനികൾ തീരുമാനമിട്ടിരിക്കുന്നത്. പ്രധാന ലോകരാഷ്ട്രങ്ങളെല്ലാം ചേർന്നുകൊണ്ട് രൂപീകരിച്ച ഇന്റർനെറ്റ്‌, കണക്ഷൻ ശൃംഗലയായ ദി ടു ആഫ്രിക്ക പേൾസ് (The 2 Africa Pearls) ന്റെ ഭാഗമായാണ് ഇന്ത്യയിലെ കടൽത്തിട്ടയിലും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ തീരുമാനമായത്. അതിനൂതനമായ എ.ഐ എ.എം മോഡൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടാണ് ഇന്ത്യൻ ഡിജിറ്റൽ മേഖലയിൽ ഉണർവ് കൊണ്ടുവരാൻ ഇരുവരും ശ്രമിക്കുന്നത്.

ലോകരാജ്യങ്ങൾ തമ്മിലുള്ള ഔദ്യോഗിക, നിയമ, വാണിജ്യ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇപ്പോൾ ഇന്റർനെറ്റ്‌ സൗകര്യം അനിവാര്യമാണ്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ഇന്ന് ഈയൊരു കണക്ടിവിറ്റിയുടെ ഭാഗമാണ്. രാജ്യങ്ങൾ തമ്മിലുള്ള സുഖമമായ ഡാറ്റാ കൈമാറ്റത്തിൽ ഏറ്റവും കൂടുതൽ പങ്ക് ഉള്ളത് ഇന്ന് ഒപ്റ്റിക്കൽ ഫൈബറിനാണ്. സമുദ്രത്തിനടിയിലും, ഭൂമിക്കടിയിലുമൊക്കെ സ്ഥാപിച്ചിട്ടുള്ള ഇത്തരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാണ് ഉയർന്ന വേഗത്തിലും മറ്റും ഡാറ്റകൾ കൈമാറാൻ അനുവദിക്കുന്നത്. ഏകദേശം മുപ്പത്തിയേഴായിരം കിലോമീറ്റര്‍ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ദി ടു ആഫ്രിക്ക പേള്‍സ് ശൃംഖലയിൽ ഒട്ടാകെ 23 രാജ്യങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. മുപ്പത്തി ഒമ്പതിനായിരം കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സീ-മീ-വീ കേബിൾ സിസ്റ്റമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒപ്റ്റിക് ലൈൻ കണക്ഷൻ. ഈ കേബിൾ സിസ്റ്റം ലോകത്തിലെ പ്രധാന 92 ടെലി കമ്മ്യൂണിക്കേഷൻ കമ്പനികളുടെ ഉടമസ്ഥതയിലാണുള്ളത്.

ഇന്ത്യ ഉൾപ്പെട്ടിട്ടുള്ള ഫൈബർ കണക്ഷന്റെ നിലവിലെ ദൈര്‍ഘ്യമായ 37000 ത്തിൽ നിന്നും 45000 മായി മാറ്റാനുള്ള പദ്ധതികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ, ഒമാൻ, ഖത്തർ, ഇറാഖ്, യു.എ.ഇ പാകിസ്ഥാൻ, കുവൈത്ത്, സൗദി അറേബിയ എന്നീ സ്ഥലങ്ങളിലേക്കും കണക്ഷൻ നൽകും. അങ്ങനെ വരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണ്ടർ (സബ്) സീ ഒപ്റ്റിക്കൽ ഫൈബർ കണക്ഷന്റെ ഭാഗമായി നമ്മുടെ രാജ്യം മാറും. പല വികസിത രാജ്യങ്ങളും പദ്ധതിയിൽ ഭാഗമായത് കൊണ്ടുതന്നെ കേബിൾ ലേയിങ് വർക്കുകൾ പെട്ടന്ന് തന്നെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി, യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ നിന്നും ഒട്ടനവധി സഹകരണങ്ങൾ പദ്ധതിക്ക് ലഭിക്കും. ഒട്ടനവധി നേട്ടങ്ങളാണ് പദ്ധതി പൂർത്തിയാവുമ്പോൾ ഇന്ത്യയ്ക്ക് കിട്ടാൻ പോകുന്നത്. എയർടെൽ, ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ തോളിലേറി ഇന്ത്യ പൂർണ്ണമായും ഡിജിറ്റലൈസ് ആവുമെന്നാണ് വിദഗ്ദർ അഭിപ്പ്രായപ്പെടുന്നത്. അങ്ങനെ വരുമ്പോൾ രാജ്യത്തെമ്പാടും പുത്തൻ തൊഴിൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കും.

ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങളാണ് ഇത്തരം ടെലികോം കമ്പനികൾ ഇന്ന് ഒരുക്കുന്നത്. ദിവസവും പുതിയ പദ്ധതികൾ ഉണ്ടാവുന്ന മേഖലയാണ് ഫൈബർ ഒപ്റ്റിക്സിന്റേത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ.ഫോൺ, എയർടെൽ-മീറ്റ സംയോജനം, 5ജി കണക്ഷൻ വിതരണം തുടങ്ങിയവയൊക്കെ ഫൈബർ പദ്ധതികളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്. ഈ പദ്ധതികൾ വഴി മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഇന്ന് ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. അതുകൂടാതെ വിവിധ കേബിൾ ടെലിവിഷൻ സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌, ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് കോഴ്സുകൾ സഹായിക്കുന്നുണ്ട്. നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ്‌ സൗകര്യം വിപുലീകരിക്കാൻ ധാരാളം പ്രയത്നവും അധ്വാനവും ആവിശ്യമായുണ്ട്. ഇതിനായി സെർട്ടിഫൈഡ് ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാരുടെയും നെറ്റ്‌വർക്ക് എഞ്ചിനീയർമാരുടെയും സേവനം അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ഇൻസ്റ്റിറ്റ്യൂഷനുകളുടെ പ്രസക്തി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). കോഴ്സിലുടനീളം IASE വെച്ച് പുലർത്തുന്ന നിലവാരം ഉദ്യോഗാർഥികളുടെ കാര്യക്ഷമത വളർത്താൻ സഹായകമാകും. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ നേടിയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ഒരു തടസവും കൂടാതെ അപേക്ഷിക്കാം. പഠനം പൂർത്തിയാക്കി പുറത്ത് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ IASE മുഖേന നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. http://www.iasetraining.org അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക  http://wa.me/+918943301833

Comments are closed.