മലപ്പുറം: റീജിണൽ കോളേജും മലപ്പുറം എംപ്ലോയ്മെൻ്റ് എക്സ്ചേജും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിച്ചു. തൊഴിലവസരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മേള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊഴിൽദാദാക്കളുടെ ബന്ധം ശക്തിപ്പെടുത്തുന്ന ഒരു വേദിയായിരുന്നു.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ
ആനി ഐസക് അധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ലത്തീഫ്,മാനേജ്മെന്റ് പ്രതിനിധി ഹസ്സൻ ഫൈസി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷരീഫ ടീച്ചർ, കെ. ടി. അശ്റഫ്, എൻ.ഇ.സീ.ടി. സെക്രട്ടറി മുസ്തഫ താലത്തൊടി, റീജിണൽ കോളേജ് കൺവീനർ സി. സിദ്ദിഖ്, പ്ലേസ്മെൻ്റ് ഓഫീസർ പി. ടീ. അബ്ദുൽ ജലീൽ, പി.ടീ.എ. ഉപാധ്യക്ഷൻ ഓ.കേ. ഉമ്മർ, ഐ.ആർ.എം.സി കോഡിനേറ്റർ കേ. മുഹമ്മദ് റഫീഖ്, പബ്ലിസിറ്റി കൺവീനർ
അന്വര് തെലേക്കാടൻ, ഐക്യുഎസി കോർഡിനേറ്റർ പീ.സീ.സക്കീരുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സുബീഷ് എന്നിവർ ആശംസ നേർന്നു.
മലപ്പുറം എംപ്ലോയ്മെൻ്റ് ഓഫീസർ ടീ.ബിന്ദു സ്വാഗതവും,
ജോയിന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ മനോജ് കുമാർ നന്ദിയും പറഞ്ഞു.
Comments are closed.