ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ആപ്പിൾ; ബെംഗളൂരുവിൽ ഐഫോൺ ഫാക്ടറി ഉടൻ ആരംഭിക്കും
കർണാടകയിൽ പുതിയ ഐഫോൺ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ 300 ഏക്കർ സ്ഥലമാണ് തായ്‌വാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഫോക്സ്കോൺ വാങ്ങിയത്. ബെംഗളൂരു വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഇവിടെ ഐഫോൺ ഡിവൈസ് നിർമ്മാണവും, അസംബ്ലിങ്ങും നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യയിൽ ഫോക്സ്കോൺ, പെഗാട്രോൺ, വിസ്ട്രോൺ തുടങ്ങിയ കമ്പനികളാണ് ഐഫോൺ നിർമ്മിക്കുന്നത്. നിലവിൽ, ഫോക്സ്കോണിന്റെ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവിലെ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. കരാറടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കൂടിയാണ് ഫോക്സ്‌കോൺ.
Comments are closed.