വിൻഡോസ് 10 ഉപയോഗിക്കുന്നവരാണോ; അപ്ഡേഷനുകൾ അവസാനിക്കുന്നു: ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

വിൻഡോസ് 10- ലെ അപ്ഡേഷനുകൾ അവസാനിക്കുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഇനി മുതൽ വിൻഡോസ് 10- ൽ അപ്ഡേഷനുകൾ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ, വിൻഡോസ് 10 ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷനായ വിൻഡോസ് 11 ലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, വിൻഡോസ് 11 ലെ മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്ത പലരും വിൻഡോസ് 10 പതിപ്പ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

മുൻപ് വിൻഡോസ് 7 പതിപ്പിൽ മൈക്രോസോഫ്റ്റ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഇളവുകൾ വിൻഡോസ് 10- നും നൽകിയേക്കാമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. 2022 ഒക്ടോബറിൽ പുറത്തിറക്കിയ വിൻഡോസിന്റെ 22H2 ആണ് ഏറ്റവും അവസാനത്തെ അപ്ഡേഷനെന്ന് ഇതിനോടകം തന്നെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, 70 ശതമാനത്തോളം കമ്പനികൾ ബിസിനസ് ആവശ്യങ്ങൾക്കായി വിൻഡോസ് 10 ആണ് ഉപയോഗിക്കുന്നത്.

Comments are closed.