‘വിപണിയിലെ തരംഗമാകാൻ പുതിയ സ്മാർട്ട് വാച്ചുമായി ഫാസ്റ്റ്ട്രാക്ക് എത്തി; സവിശേഷതകൾ അറിയാം

വിപണിയിൽ ഏറ്റവും അധികം ആരാധകരുള്ള ഗാഡ്ജറ്റാണ് സ്മാർട്ട് വാച്ച്. വ്യത്യസ്ഥ വിലയിലുള്ളതും, കിടിലൻ ഫീച്ചറുകൾ ഉള്ളതുമായ സ്മാർട്ട് വാച്ചുകൾ ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ വെയറബിൾ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്. ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 പ്രോ എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി നൂതന സവിശേഷതകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

1.96 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 410×502 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണത്തിന് 200ലധികം വാച്ച് ഫെയ്സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, സിരി തുടങ്ങിയവ സപ്പോർട്ട് ചെയ്യുന്നതാണ്. കൂടാതെ, ബ്ലൂടൂത്ത് കോളിംഗ് ഫെസിലിറ്റിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയമിടിപ്പ്, സ്ലീപ് മോണിറ്ററിംഗ്, സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയവയും ലഭ്യമാണ്. പ്രധാനമായും ബ്ലാക്ക്, ബ്ലൂ, ടീൽ എന്നീ കളറുകളിലാണ് വാങ്ങാൻ സാധിക്കുക. ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 പ്രോയുടെ ഇന്ത്യൻ വിപണി വില 3,995 രൂപയാണ്.

Comments are closed.