പല ഗ്രൂപ്പിൽ നിന്നുള്ളവരെ സെലക്ട് ചെയ്ത് കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

ഒട്ടനവധി ആരാധകർ ഉള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കാറുണ്ട്. ഇത്തവണ ഗ്രൂപ്പ് കോളുമായി ബന്ധപ്പെട്ട ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. പല ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങളെ സെലക്ട് ചെയ്ത ശേഷം കോൾ ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഗ്രൂപ്പ് കോൾ ഫീച്ചറാണ് വാട്സ്ആപ്പിന്റെ പണിപ്പുരയിൽ ഉള്ളത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

ആദ്യ ഘട്ടത്തിൽ പല ഗ്രൂപ്പുകളിൽ നിന്നും കോൾ ചെയ്യാൻ പരമാവധി എട്ട് പേരെ മാത്രമാണ് അനുവദിക്കുക. പിന്നീട് അംഗങ്ങളുടെ എണ്ണം 32 ആയി ഉയർത്താനും പദ്ധതിയിടുന്നുണ്ട്. മാക് ഒഎസിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. പല ഗ്രൂപ്പിൽ നിന്ന് സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാൻ സാധിക്കുന്നതാണ്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ പരീക്ഷിക്കുമെന്ന് വാട്സ്ആപ്പ് സൂചനകൾ നൽകുന്നുണ്ട്

Comments are closed.