കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ പൊലീസ് കേസെടുത്തു. കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം മറ്റ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർവകലാശാലാ രജിസ്ട്രാറുടെ പരാതിയിലാണ് കേസ്.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റിലാണ് ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സർവകലാശാല പുറത്താക്കുകയും ചെയ്തു.
അതിനിടെ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം സ്ഥാനാർത്ഥിയായ ഐ.ബി സതീഷ് സി.ഐ പി.ഐ.എം ജില്ല കമ്മിറ്റിക്കും ജി സ്റ്റീഫൻ, മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. ഇരുവർക്കും ആൾമാറാട്ട വിവാദത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പിന്നാലെ നേതാക്കൾ അറിയാതെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടക്കില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമർശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.
Comments are closed.