ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോണുകളെ ലക്ഷ്യമിട്ട് പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. സെൽഫോൺ ഉപഭോക്താക്കൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ‘ഡാം’ എന്ന മാൽവെയറിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. അജ്ഞാത വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവ സന്ദർശിക്കുമ്പോഴാണ് ഇവ സ്മാർട്ട്ഫോണിലേക്ക് പ്രവേശിക്കുന്നത്. മാൽവെയർ ആക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര സുരക്ഷ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡാം മാൽവെയറിന് ഫോണുകളിലെ ആന്റി-വൈറസ് പ്രോഗ്രാമുകളെ തകർക്കാൻ വരെ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആന്റി- വൈറസ് പ്രോഗ്രാമുകളെ തകർത്ത ശേഷം ഇവ റാംസംവെയർ ഫോണിൽ നിക്ഷേപിക്കും. ഇതോടെ, ഫോണിലെ സ്വകാര്യ വിവരങ്ങൾ, ക്യാമറ, കോൺടാക്ട് എന്നിവ തട്ടിപ്പുകാരുടെ കൈകളിൽ എത്തും. സ്ക്രീൻഷോട്ടുകൾ എടുക്കാനും, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഡാം മാൽവെയറിന് കഴിയുന്നതാണ്.
http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ തുടങ്ങിയ ലിങ്കുകൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ, മെസേജുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കുക. അജ്ഞാത വെബ്സൈറ്റുകളിൽ കയറി വിവരങ്ങൾ തിരയുന്ന പതിവ് രീതിയും നിർത്തേണ്ടതാണ്. വിവരങ്ങൾക്കായി വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ സന്ദർശിക്കുക.
Comments are closed.