വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം; കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണത്തെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകിയിട്ടുള്ള ചാറ്റ് ലോക്ക് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

പാസ്‌വേഡ് ഉപയോഗിച്ചോ, ബയോമെട്രിക് ഒതന്റിക്കേഷൻ വഴിയോ ചാറ്റുകൾ ലോക്ക് ചെയ്യാവുന്നതാണ്. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്ന് സന്ദേശം വരുമ്പോൾ പേര് അറിയാൻ സാധിക്കുകയില്ല. വാട്സ്ആപ്പിന്റെ പുതിയ പതിപ്പിൽ ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തതിനു ശേഷം, ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫൈൽ ഓപ്പൺ ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക. ഇതിൽ ചാറ്റ് ലോക്ക് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇത് എനേബിൾ ചെയ്താൽ ചാറ്റുകൾ ലോക്ക് ചെയ്യാം. ഇത്തരത്തിൽ ഒന്നിലധികം ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിക്കും

Comments are closed.