സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഈ മാസം ഏഴുമുതൽ പ്രഖ്യാപിച്ച പണിമുടക്കാണ് താൽക്കാലികമായി മാറ്റിവച്ചത്. പെര്‍മിറ്റ് സംബന്ധിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്സഷന് റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു..
സ്വകാര്യബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നാണ് വിവരം.
Comments are closed.