അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം വരും. ജൂലൈയ് 31 അർധരാത്രി മുതൽ 52 ദിവസത്തേക്കാണ് ട്രോളിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകാനോ മീൻ പിടിക്കാനോ അനുമതിയില്ല. ഇൻബോർഡ് വള്ളങ്ങൾക്കും പരാമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകുന്നതിൽ തടസ്സമില്ല.

പത്ത് പതിനഞ്ച് ദിവസത്തേക്ക് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ ട്രോളിങ് നിരോധനത്തിന്‍റെ പേരിൽ തിരികെയെത്തി. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ലാന്‍റിങ് സെന്‍ററുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബാങ്കുകളും അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബാങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.

Comments are closed.