എനിക്ക് ടെലഗ്രാമിൽ മാത്രമല്ലെടാ, വാട്സാപ്പിലും ഉണ്ട് പിടി; പുത്തൻ വാട്സാപ്പ് ഫീച്ചറുമായി മെറ്റ

വാട്‌സാപ്പ് ചാനൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ടെലഗ്രാം ചാനലുകൾക്ക് സമാനമായ സൗകര്യമാണിത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും സാധിക്കും. നിലവിൽ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളിൽ താമസിയാതം ഇത് അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.

അഡ്മിൻമാർക്ക് മാത്രമേ ഇതുവഴി അപ്ഡേറ്റുകൾക്ക് പങ്കുവെക്കാനാവൂ. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബസ്‌ക്രൈബർമാരോട് പറയാനുള്ള കാര്യങ്ങൾക്ക് വങ്കുവെക്കാനുള്ള ഒരു വൺവേ കമ്മ്യൂണിക്കേഷൻ സൗകര്യമാണിത്. ചിത്രങ്ങൾ ,വീഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവയെല്ലാം ചാനലിൽ പങ്കുവെക്കാം. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തിരഞ്ഞു കൊണ്ടോ ഉപയോക്താക്കൾക്ക് ചാനൽ വരിക്കാരാകാം.

എച്ച് ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ അയയ്ക്കാനും പുതിയ അപ്ഡേറ്റിൽ സാധിക്കും. സമയം സ്വാകാര്യതക്ക് അതേ തരത്തിലുള്ള ഭീഷണികളും ഇല്ല.

 

Comments are closed.