കണ്ടന്റ് ക്രിയേറ്റർമാരുടെ ദീർഘനാളായുള്ള പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് യൂട്യൂബ്. വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റർമാരും ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രശ്നപരിഹാരം നടത്തിയിരിക്കുകയാണ് യൂട്യൂബ്. പുതിയ അപ്ഡേഷൻ അനുസരിച്ച്, ഇനി മുതൽ 500 പേർ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ യൂട്യൂബിൽ നിന്നും പണം ലഭിക്കുന്നതാണ്. ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി അവസരം നൽകുന്നത് പുതിയ മാറ്റത്തിലൂടെയാണ്.
ചാനലിന് മോണിറ്റൈസേഷൻ ലഭിക്കുന്നതിനായി യൂട്യൂബ് നിഷ്കർഷിക്കുന്ന സബ്സ്ക്രൈബർമാരുടെ എണ്ണം 500-ലേക്ക് താഴ്ത്തിയതിന് പുറമേ, വാച്ച് അവറിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മോണിറ്റൈസേഷൻ നേടാൻ ഇനി 3000 വാച്ച് അവർ ലഭിച്ചാൽ മതിയാകും. കൂടാതെ, യൂട്യൂബ് ഷോർട്ട്സിന്റെ വ്യൂസ് 10 മില്യണിൽ നിന്നും 3 മില്യണയും കുറച്ചു. നിലവിൽ, യുകെ, കാനഡ, തായ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും ഇവ വ്യാപിപ്പിക്കുമെന്നാണ് സൂചന.
Comments are closed.