സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദ ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനുള്ള ചുമതല.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കെജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിങ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും.
ലോകമാകമാനം സ്ത്രീ കൂട്ടായ്മകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദസഞ്ചാരം വര്‍ധിച്ചുവരുന്ന കാലത്ത് കേരളത്തിന്റെ ടൂറിസം മേഖലയെ കൂടി അതിന് അനുസൃതമായി മാറ്റുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ്പ് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള കരകൗശല – സുവനീര്‍ ഉത്പാദന-വിപണന കേന്ദ്രങ്ങള്‍, എക്സ്പീരിയന്‍സ് എത്നിക് ക്യുസീന് (വീട്ടില്‍ ഭക്ഷണം ലഭ്യമാക്കുന്ന അംഗീകൃത യൂണിറ്റുകള്‍), ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഗ്രാമീണ ടൂറിസം പാക്കെജുകള്‍, അനുഭവവേദ്യ പാക്കെജുകള്‍, സാഹസിക പാക്കെജുകള്‍ എന്നിവയെല്ലാം ചേരുന്ന സമഗ്ര വിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേനിലുള്ളതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.
Comments are closed.