ഷോർട്ട് വീഡിയോകൾ ഇനി വാട്സ്ആപ്പിലും എത്തുന്നു; പുതിയ ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങി കമ്പനി

ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിരവധി മാറ്റങ്ങളാണ് ഓരോ ദിവസവും വാട്സ്ആപ്പിൽ എത്തുന്നത്. ചാറ്റ്, കോൾ, സ്റ്റാറ്റസ് തുടങ്ങി എല്ലാ മേഖലകളിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പരമാവധി ശ്രമിക്കാറുണ്ട്. ഇത്തവണ വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോർട്ട് വീഡിയോകളിലൂടെ അതിവേഗത്തിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിച്ചെടുക്കുന്നത്.

പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് വീഡിയോ ഷൂട്ട് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും. 60 സെക്കന്റ് വരെ ദൈർഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത് കോൺടാക്ട്സിൽ ഉള്ളവർക്ക് ഷെയർ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇതിനായി ചാറ്റിൽ പ്രത്യേക ഓപ്ഷൻ ഒരുക്കുന്നതാണ്. കൂടാതെ, മൈക്രോഫോൺ ബട്ടൺ ടാപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. വീഡിയോകൾക്ക് എൻഡ്-ടു-എൻഡ് പ്രൊട്ടക്ഷൻ ഒരുക്കിയിട്ടുണ്ട്. ഉടൻ വൈകാതെ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുമെന്നാണ് സൂചന.

Comments are closed.