രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം പരിശോധിക്കുമ്പോൾ, 55 കോടിയിലധികം ഗ്രാമീണ വരിക്കാരാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടുതൽ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതാണ്.
മറ്റു ടെലികോം സേവന ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ ബിഎസ്എൻഎല്ലിന്റെ സേവനം കുറവാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, ഗ്രാമ പ്രദേശങ്ങളിൽ ബിഎസ്എൻഎല്ലിന് 3.25 കോടി വരിക്കാരോടെ 6.3 ശതമാനം വിപണി വിഹിതം മാത്രമാണ് ഉള്ളത്. അതിനാൽ, കമ്പനിയുടെ വളർച്ചയ്ക്ക് ഗ്രാമ പ്രദേശങ്ങളിലെ സേവനം വർദ്ധിപ്പിക്കേണ്ടത് നിർണായകമാണ്. അതേസമയം, 18.87 കോടി വരിക്കാരോടെ ജിയോയുടെ വിപണി വിഹിതം 36.5 ശതമാനവും, 18 കോടി വരിക്കാരോടെ ഭാരതി എയർടെലിന്റെ വിപണി വിഹിതം 34.8 ശതമാനവുമാണ്.
Comments are closed.