ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ടെക്സ്റ്റിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും കഴിയുന്നതാണ്. നിലവിൽ, വിൻഡോസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പ് സെറ്റിംഗ്സിലെ പേഴ്സണലൈസേഷൻ മെനു തിരഞ്ഞെടുത്ത ശേഷം ടെക്സ്റ്റിന്റെ വലിപ്പം ക്രമീകരിക്കാൻ സാധിക്കും. ഇത് വാട്സ്ആപ്പ് വായന കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നതാണ്. അതേസമയം, കൺട്രോൾ പ്ലസ് സീറോ അമർത്തിയും ടെക്സ്റ്റിന്റെ വലിപ്പം ക്രമീകരിക്കാനാകും. ഈ ഫീച്ചർ ലഭിക്കുന്നതിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Comments are closed.