‘ജയിലർ’ സിനിമയുടെ പേരിനെ ചൊല്ലി വിവാദം: പ്രതികരണവുമായി സക്കീർ മഠത്തിൽ

കൊച്ചി: സൂപ്പർ താരം രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. ‘ജയിലർ’ എന്ന പേര് തന്റെ ചിത്രത്തിനായി 2021ൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നതായി അവകാശപ്പെട്ട് സംവിധായകനും നിർമാതാവുമായ സക്കീർ മഠത്തിൽ രംഗത്തെത്തിയിരിക്കുകയാണ്.

രജനികാന്ത് നായകനായ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സൺ പിക്‌ച്ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നു എന്നും എന്നാൽ, കോർപ്പറേറ്റ് കമ്പനിയാണ് തങ്ങളെന്നും പേരു മാറ്റാൻ ആവില്ലെന്നുമാണ് സൺ പിക്‌ചേഴ്‌സ് മറുപടി നൽകിയതെന്നും സക്കീർ മഠത്തിൽ പറയുന്നു. ഇപ്പോൾ, തന്റെ ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് സൺ പിക്‌ച്ചേഴ്‌സ് പറയുന്നതെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും സക്കീർ മഠത്തിൽ പറയുന്നു.

ചില തൽപ്പര കക്ഷികൾ ജയിലർ ടെെറ്റിൽ ഇഷ്യൂ ഞങ്ങളുടെ ഒരു മാർക്കറ്റിംഗ് തന്ത്രം ആണെന്ന് വിശ്വസിച്ചു പലയിടങ്ങളിലും.. പോസ്റ്റ് ചെയ്തത് ആഘോഷിക്കുന്നു … ആഘോഷ പരിപാടികൾ നടക്കട്ടെ…വസ്തുതകൾ മറിച്ചാണ് ഷാർജ ഇവന്റിൽ വച്ച് ജയിലർ (ഒറിജിനൽ) സിനിമയിലെ നായിക ദിവ്യാ പിള്ള അനൗൺസ് ചെയ്തത് 2022 ഓഗസ്റ്റ് മാസം റീലീസ് ചെയ്യുമെന്നാണ്… അന്ന് ജയിലർ (ഡ്യൂപ്ലിക്കേറ്റ്) ഷൂട്ടിങ് തുടങ്ങിയിട്ട് പോലുമില്ല.. ഞങളുടെ പോസ്റ്റ് പ്രൊഡക്ഷൻ താമസിച്ചതും പ്രീ ബിസിനസ് നടക്കാത്തത് കൊണ്ടും റീലീസ് നീണ്ടു പോയി….

രജനി മൂവീ ഡേറ്റ് അനൗൺസ് ചെയ്ത സമയത്താണ് മനസ്സിലാകുന്നത് അവരുടെ പടം ഇറങ്ങി കഴിഞ്ഞാൽ നമ്മുടെ ജയിലറിന് പ്രസക്തിയില്ലെന്ന്.. അതു കൊണ്ട് നമ്മൾ അവരെ അറിയിച്ചു കേരളത്തിൽ മാത്രം ഒന്നു പേര് മാറ്റി സഹകരിക്കണമെന്ന്. വിജയ് സിനിമ വാരിസ് ആന്ധ്രയിൽ പേര് മാറ്റിയത് പൊലെ. എന്നാൽ അവർ തന്ന മറുപടി അവർ കോർപ്പറേറ്റ് ആണെന്നും പേര് മാറ്റാൻ പറ്റില്ലെന്നുമാണ്… ആ സമയം ഞങൾ തീരുമാനിച്ചത് നമ്മൾ നമ്മുടെ ജയിലർ സിനിമയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ്

അതിനായി ഞാൻ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പുറപ്പെടാൻ ഇറങ്ങുമ്പോൾ ഒരു 200 പേജ് വരുന്ന പോസ്റ്റ് എനിക്ക് വന്നു… അത് വായിച്ച് ഞാൻ പരിഭ്രാന്തനായി, അത് ചെന്നൈ ഹൈകോർട്ടിൽ നിന്നാണ്… ഇന്ത്യയിലെ ബി​ഗ്​ഗസ്റ്റ് ആണ് സൺ പിക്ചേഴ്സിന് വേണ്ടി അയച്ചത്… ആരോടും പറയാതെ ഞാൻ എൻ്റെ സിനിമയുമായി മുന്നോട്ട് പോകാൻ തുടങ്ങിയതാണ്… പക്ഷേ എനിക്ക് അവരുടെ കേസിന് ഒരു വക്കീലിനെ വെച്ച് മറുപടി കൊടുക്കാതെ പറ്റില്ലെന്നായി… കാരണം എൻ്റെ സിനിമയും,ജീവിതവും അവരുടെ നാട്ടിലെ കോടതി വിധി അനുസരിച്ച് മാത്രമായി….

മദ്രാസ് കോടതിയിൽ അതും പൊളിറ്റിക്കൽ സ്ട്രോംഗ് ആയ അവരോട് സാധാരണക്കാരനായ മലയാളി ആയ ഞാൻ എങ്ങിനെ പിടിച്ചു നിൽക്കാൻ.. അവർ നോട്ടീസിൽ പറഞ്ഞത് ഞങ്ങളുടെ പേര് മാറ്റാനും അവരുടെ സിനിമയെ തടസ്സം ചെയ്യാതിരിക്കാനും ആണ്… ഞാൻ കുറച്ചു കാലങ്ങളായി അനുഭവിച്ചതും കടന്ന് പോയതുമായ ഒരുപാട് പ്രശ്നങ്ങളുണ്ട് ജയിലർ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടത് … ഒരു പക്ഷെ ഓഗസ്റ്റ് 2 ന് ശേഷം ജയിലർ എന്ന് എനിക്ക് ഉച്ചരിക്കാൻ പോലും വിലക്ക് വരാം…

അതിനു മുന്നേ സത്യം ജനങ്ങളോട് പറയണം എന്ന് തോന്നിയ നിമിഷം ഞാൻ വിളിച്ചു പറഞ്ഞു… തമിഴും തെലുങ്കും കന്നഡയുമോക്കെ കേരള സിനിമയെ ബോക്സ് ഓഫീസ് ഹിറ്റുകൾ കൊണ്ട് പരിഹസ്സിക്കുന്നു…. നമ്മൾ അവരുടെ സിനിമകൾ കണ്ടൂ പ്രോത്സാഹിപ്പിക്കുന്നു … അവർ നമ്മുടെ സിനിമ കാണേണ്ട … പക്ഷെ കേരളത്തിൽ പോലും സിനിമ കളിക്കാൻ പാടില്ലെന്ന് അവര് പറയുമ്പോ പ്രതികരിക്കേണ്ടെ…
വിനയപൂർവ്വം…

Comments are closed.