വിവോയുടെ വി സീരിസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വി29ഇ ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മാസ്റ്റർ പീസ് എന്ന് വിവോ സ്വമേധയാ വിശേഷിപ്പിക്കുന്ന മോഡൽ കൂടിയാണ് വിവോ വി29ഇ. സെൽഫി ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഹാൻഡ്സെറ്റ് വിവോ പുറത്തിറക്കുന്നത്. 50 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിവോ പങ്കുവെച്ചിട്ടില്ല. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.73 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. യുവി ലൈറ്റിൽ നിറം മാറുന്ന ബ്ലാക്ക് പാനലാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ആകർഷണീയത. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടുകൂടിയ 4,700 എംഎഎച്ച് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ എത്തുന്ന വിവോ വി29ഇ സ്മാർട്ട്ഫോണുകളുടെ വില 30,000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.
Comments are closed.