കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പർക്കപ്പട്ടികയിൽ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ 158 പേർ ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇവരിൽ 127 പേർ ആരോഗ്യപ്രവർത്തകരും ബാക്കി 31 പേർ വീട്ടുകാരും കമ്മ്യൂണിറ്റിയിൽപ്പെട്ടവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കേസിൽ നൂറിലധികം പേർ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കൺട്രോളുകളുടെയും കോൾ സെന്ററുകളുടെയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. രോഗികൾ സന്ദർശിച്ച ആശുപത്രികളിലെ സിസിവിടി ഫൂട്ടേജ് കൂടി ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് പോലീസിന്റെ സഹായം കൂടി ലഭിക്കും.
അയച്ചിരിക്കുന്ന സാമ്പിളുകളുടെ ഫലം പൂനെയിൽ നിന്ന് അൽപസമയത്തിനകം വരും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിൽ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സർവേ നടത്തും. നാളെ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിവിധ സംഘങ്ങളെത്തും’. വീണ ജോർജ് പറഞ്ഞു.
പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി. സ്ഥിരീകരണം പുറത്തുവന്നതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ഓഗസ്റ്റ് 30ന് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാൾ മരിച്ചു. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നിങ്ങനെയുള്ള പ്രായത്തിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
Comments are closed.