ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്ഥിരീകരണം; ജാഗ്രതയിൽ സംസ്ഥാനം

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത തടുരുന്നതിനിടയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ ചികിത്സിച്ച ആശുപത്രിയൽ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നതായും ഇതി പരിശോധച്ചപ്പോഴാണ് ഫലം പോസിറ്റിവാണെന്ന് അറിഞ്ഞതെന്നും ആരോഗ്യമന്ത്രി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇയാളിൽ നിന്നുമാണ് രണ്ടാമത് മരിച്ചയാൾക്ക് സമ്പർക്കമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ 30 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ‌ഒരാഴ്ച കൂടി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

Comments are closed.