ഷാരോൺ വധക്കേസ്: വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ

കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ 25നാണ് ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ജയിൽ മോചിതയായതിനു പുറകേയാണ് ഗ്രീഷ്മ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.‌

2022 ഒക്റ്റോബർ 14ന് പളുകലിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തി മടങ്ങിയതിനു പുറകേയാണ് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പത്. ചികിത്സയിൽ തുടരുന്നതിനിടെ ഷാരോൺ മരണപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷാരോണുമായി അടുപ്പമുണ്ടായിരുന്ന ഗ്രീഷ്മയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. കേസിനാസ്പദമായ സംഭവം നടന്നത് കേരളത്തിൽ അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ഇതിനു മുൻപ് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Comments are closed.