സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സഹകരണ മേഖലയിലെ പ്രശ്നങ്ങളെ
സംബന്ധിച്ച് മന്ത്രിസഭാ യോഗം വിലയിരുത്തും. പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചിക്കുന്നത്.

ഗവർണർ സഹകരണ നിയമഭേദഗതി ബിൽ ഒപ്പിട്ടാൽ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം മാറുകയുള്ളൂ. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തിയേക്കും.

അതേസമയം റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാനും സാധ്യതയുണ്ട്. വൈദ്യുതി നിയമത്തിലെ 108-ആം വകുപ്പ് അനുസരിച്ചു കമ്മീഷന് നിർദേശം നല്കാനാണ് ശ്രമം. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീർഘ കാല കരാർ ആണ് സാങ്കേതിക പ്രശ്‍നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാർ പുനസ്ഥാപിക്കാൻ നീക്കം തുടങ്ങിയത്.

Comments are closed.