തിരുവനന്തപുരം: ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ഇതിനോട് ഉപഭോക്താക്കളുടെ സഹകരിക്കണമെന്നും പബ്ലിക് റിലേഷൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു
Comments are closed.