ഓപ്പറേഷന്‍ ബ്ലൂ പ്രിൻ്റ്; പഞ്ചായത്തുകളിൽ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിന്റ് എന്ന പേരിൽ വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഒരേ സമയം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും തുടർന്ന് സ്ഥലപരിശോധനയുൾപ്പടെയുള്ള പരിശോധനകളും ആരംഭിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും, ഗ്രാമപഞ്ചായത്തുകൾ മുഖേന നിർമ്മാണ പ്രവൃത്തികളിലും മരാമത്ത് പണികളിൽ ടെൻഡർ നൽകുന്നതിലും ക്രമക്കേട് നടക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ പട്ടികയിൽ നിന്ന് ലഭിച്ച 57 ഗ്രാമപഞ്ചായത്തുകളിൽ മിന്നൽ പരിശോധന നടന്നു.

Comments are closed.