ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കോഴിക്കോട് എത്തും. ക്യാമ്പസുകളിൽ കാല് കുത്തിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണർ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തുന്നത്. എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് സർവകലാശാല വിഐപി ഗസ്റ്റ് ഹൗസിലാണ് ഗവർണറുടെ താമസം. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്
കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. വൈകുന്നേരം ആറരയ്ക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഗവർണർ റോഡ് മാർഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോടേക്ക് പോകും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്ന് ദിവസം ഗവർണർ സർവകലാശാല ക്യാമ്പസിലുണ്ടാകും.
Comments are closed.