കാത്തിരുന്ന പി.എസ്.സി വിജ്ഞാപനമെത്തി; എല്‍.പി- യു.പി ടീച്ചര്‍ നിയമനം; 5000 ലധികം ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കാത്തിരുന്ന പി.എസ്.സി വിജ്ഞാപനമെത്തി; എല്‍.പി- യു.പി ടീച്ചര്‍ നിയമനം; 5000 ലധികം ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്ക് ജോലി നേടാന്‍ അവസരം. കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ എല്‍.പി- യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി വഴിയാണ് റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജനുവരി 31 ആണ് ലാസ്റ്റ് ഡേറ്റ്.

 

തസ്തിക& ഒഴിവ്

കേരള വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ഒഴിവുകള്‍.

 

കേരളത്തിലുടീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കഴിഞ്ഞ തവണ രണ്ട് വിഭാഗങ്ങളിലുമായി ഏകദേശം 5000 ലധികം നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തവണയും അത്രതന്നെ നിയമനങ്ങള്‍ പ്രതീക്ഷിക്കാം.

 

കാറ്റഗറി നമ്ബര്‍: 707/2023, 709/2023.

 

പ്രായപരിധി

രണ്ട് തസ്തികകളിലും 18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1983നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും.

 

വിദ്യാഭ്യാസ യോഗ്യത

 

യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം)

 

അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍ നല്‍കിയതോ, അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

 

അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി പരീക്ഷ ബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.

 

അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.ed/Bt/LT യോഗ്യതയും നേടിയിരിക്കണം.

 

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം)

 

കേരള സര്‍ക്കാര്‍ പരീക്ഷ കമ്മീഷണര്‍ നടത്തുന്ന ടിടിസി പരീക്ഷ വിജയിച്ചിരിക്കണം.

കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ( കെ- ടെറ്റ്) പാസായിരിക്കണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപ മുതല്‍ 75,400 രൂപ ശമ്ബളമായി ലഭിക്കും.

 

കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങള്‍

 

 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി https://thulasi.psc.kerala.gov.in/thulasi/ അപേക്ഷ സമര്‍പ്പിക്കാം.

 

അപേക്ഷിക്കുന്നതിന് മുമ്ബായി ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച്‌ മനസിലാക്കണം. വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.

Comments are closed.