പുളിക്കൽ:വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്ബ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലില്‍ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം.
പെരിന്തല്‍ മണ്ണ തൂത സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലില്‍ കടിയേറ്റത്.
കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ വീടിന് പുറത്തെത്തി കുട്ടിയെ എടുത്ത് പരിശോധിച്ചപ്പോഴാണ് കാലില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Comments are closed.