എം.എസ്.എഫ്. ഐ.ടി.ഐ. കാമ്പസ് കാരവൻ തുടങ്ങി; ഇന്ന് അരീക്കോട് ക്യാമ്പസിൽ സ്വീകരണം

അരീക്കോട് : ‘വിദ്യാർഥി അവകാശലംഘനങ്ങളോട് സന്ധിയില്ലാ സമാരോത്സുകരാവുക’എന്ന പ്രമേയത്തിൽ എം.എസ്.എഫ്. ജില്ലാകമ്മിറ്റി രണ്ട് ദിവസളിലായി ഐ.ടി.ഐ. കാമ്പസുകളിലൂടെ നടത്തുന്ന ജാഥ ഇന്നലെ തുടങ്ങി. ഇന്ന് ബുധനാഴ്ച അരീക്കോട്, വാഴക്കാട്, നിലമ്പൂർ ഉൾപ്പെടെയുള്ള ഐടിഐ ക്യാമ്പസുകളിൽ സ്വീകരണം നൽകും. എം.എസ്.എഫ്. കാമ്പസ് കാരവൻ എന്നപേരിലാണ് ജാഥ. ചൊവ്വാഴ്ച താനൂർ ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിൽ ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷനായി.

കബീർ മുതുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി വി.എ. വഹാബ് വൈസ് ക്യാപ്റ്റനും ജില്ലാ ട്രഷറർ പി.എ. ജവാദ് മാനേജരുമായാണ് ജാഥ. ഉച്ചയ്ക്കുശേഷം പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യിൽ ലീഗ് പഞ്ചായത്ത് സെക്രട്ടറി സെനുദ്ദീൻ ഉദ്ഘാടനംചെയ്തു. എ.കെ. മുബഷീർ അധ്യക്ഷനായി.

Comments are closed.