കൊണ്ടോട്ടിയുടെ മുൻ എം എൽ എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു.

കൊണ്ടോട്ടി: കൊണ്ടോട്ടിയുടെ മുൻ എം എൽ എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 2006, 2011 വർഷങ്ങളിൽ കൊണ്ടോട്ടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തിരുന്ന അദ്ദേഹം വികസന നായകൻ എന്ന വിശേഷണത്തിന് അർഹനായിരുന്നു. സാധാരണക്കാരിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം നിരവധി സ്ഥാനങ്ങൾ വായിച്ചിട്ടുണ്ട്. ഹജ് കമ്മിറ്റി അംഗം, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശിയാണ്.

Comments are closed.