കീഴുപറമ്പിൽ ഇനി മൺചട്ടിയിൽ പച്ചക്കറിക്കൃഷി

കീഴുപറമ്പ്: ഗ്രാമപ്പഞ്ചായത്തിൽ ഇനി മൺചട്ടിയിലും പച്ചക്കറിക്കൃഷി. പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകാനും ഭാവിതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് 12,47,040 രൂപ വകയിരുത്തിയാണ് പഞ്ചായത്ത് ഇത് നടപ്പിലാക്കുന്നത്. അടുത്ത വർഷവും ഈ പദ്ധതി തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി ഉത്പാദനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.പി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. സി. കെ. സഹ്‌ല മുനീർ, പി.കെ. അസ്‌ലം, കൃഷി ഓഫീസർ ഷെബിൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.