മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മോഷണം: പ്രതിയെ നാട്ടുകാര്‍ പിടികൂടി

നിലംബൂർ: മോഷ്ടിച്ച ബൈക്കുമായി ഒട്ടേറെ കളവുകേസുകളില്‍ പ്രതിയായ ആളെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കൊണ്ടോട്ടിയില്‍ താമസിക്കുന്ന കല്ലായി കൈതയ്ക്കല്‍ റംഷാദ് (24) ആണ് പിടിയിലായത്.

 

പോരൂർ അയനിക്കോട് വച്ച്‌ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മുപ്പതിലേറെ കേസുകളില്‍ പ്രതിയായ റംഷാദ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലായിരുന്നു. മറ്റൊരു പ്രതിയോടൊപ്പമാണ് ഇയാള്‍ അയനിക്കോട് എത്തിയിരുന്നത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. മോഷണം നടത്താൻ ഉപയോഗിക്കുന്നതെന്നു കരുതുന്ന കട്ടിങ് പ്ലെയറും അറ്റം കൂർപ്പിച്ച ഇരുമ്ബുകമ്ബിയും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ബൈക്ക് കുന്നംകുളത്തു നിന്നും മോഷ്ടിച്ചതാണെന്നും നമ്ബർ പ്ലേറ്റ് വ്യാജമാണെന്നുമാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Comments are closed.