കൊണ്ടോട്ടി: ഹജ് നടപടികൾ സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാർച്ച് 17നും 20നും ഇടയിലായി നടക്കും. പരിശീലകരെ തിരഞ്ഞെടുക്കലും പരിശീലനം നൽകലും മാർച്ച് ആദ്യ ആഴ്ചകളിൽ നടക്കും. ഏപ്രിൽ 15നു വാക്സീൻ വിതരണം, 24 മുതൽ വാക്സീൻ ക്യാംപുകൾ. ഹജ് വൊളന്റിയർമാരുടെ തിരഞ്ഞെടുപ്പ്, തീർഥാടകരുടെ മടക്കയാത്ര തുടങ്ങി എല്ലാ കാര്യങ്ങൾക്കുമുള്ള തീയതികൾ തീരുമാനിച്ച് കേന്ദ്ര ഹജ് കമ്മിറ്റി ഉത്തരവിറക്കിയിട്ടുണ്ട്.
Comments are closed.