അരീക്കോട്: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് മുപ്പത്തി ഒന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ ചേര്‍ന്ന സമ്മേളനം അരീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ ദിവ്യ ഉദ്ഘാടനം ചെയ്തു. കെ ടി അലി അസ്കർ സംഘടനാ റിപ്പോർട്ടും അബ്ദുൽ റഷീദ് അറഞ്ഞിക്കൽ പ്രവർത്തന റിപ്പോർട്ടും പി നാരായണി, കെ പി മോഹനൻ എന്നിവർ വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു.
ബി കെ ഇബ്രാഹീം, വി സി തോമസ്, വി ഗോപിനാഥൻ ബി പി ഗോപാലകൃഷ്ണൻ, ടി മുഹമ്മദലി സംസാരിച്ചു. മലപ്പുറം ജില്ലാ കലാമേളയിൽ വിജയികളായവരെ ആദരിച്ചു. പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷനായിരുന്നു. കെ പി മോഹനൻ സ്വാഗതവും കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ വി ഇബ്രാഹീം കുട്ടി (പ്രസിഡണ്ട് ) അബ്ദുൽ റഷീദ് അറഞ്ഞിക്കൽ (സെക്രട്ടറി ) ചന്ദ്രൻ തച്ചണ്ണ ( ട്രഷറർ ) എന്നിവരെ തിരഞ്ഞടുത്തു.
Comments are closed.