ജില്ലയിലെ ആദ്യ സ്കൂൾ ജിംനേഷ്യം ജി എച്ച് എസ് വെറ്റിലപ്പാറയിൽ ഉദ്ഘാടനം ചെയ്തു

വെറ്റിലപ്പാറ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണർവ്വ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി എച്ച് എസ് വെറ്റിലപ്പാറയിൽ നിർമ്മിച്ച സ്കൂൾ ജിംനേഷ്യത്തിന്റെയും ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെയും ഉദ്ഘാടനം ഏറനാട് എം എൽ എ പി.കെ ബഷീർ നിർവഹിച്ചു.

വിദ്യാർത്ഥികൾ ലഹരിയുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനും കായിക ലഹരിയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താനും കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വിമുക്തി. ഇതിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തെ സ്കൂൾ ജിംനേഷ്യമാണ് ജിഎച്ച്എസ് വെറ്റിലപ്പാറയിൽ യാഥാർത്ഥ്യമായത്.

5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമ്മാണ പൂർത്തീകരണം സാധ്യമായത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആൻ്റണി അധ്യക്ഷത വഹിച്ചു. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ താജുദ്ദീൻകുട്ടി ജെ, മലപ്പുറം ജില്ല വിമുക്തി മിഷൻ മാനേജർ വേലായുധൻ കുന്നത്ത്, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, ബ്ലോക്ക് മെമ്പർ ബീന വിൻസെൻ്റ്, വാർഡ് മെമ്പർ ദീപാരജിദാസ്, ബഷീർ, മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, ജിനേഷ്, ഹെഡ്മിസ്ട്രസ് ലൗലി ജോൺ, അരീക്കോട് എ ഇ ഒ എം. മുഹമ്മദ് കോയ, കെ. പരമേശ്വരൻ, എസ് എം സി ചെയർമാൻ മുജീബ്, ബി പി സി രാജേഷ്, ബേബി മാത്യു, എം.പി.ടി.എ പ്രസിഡന്റ് മുബശിറ, റോജൻ പി.ജെ എന്നിവർ സംസാരിച്ചു.

Comments are closed.