കാവനൂർ: വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് പരിശീലനവുമായി കാവനൂർ പഞ്ചായത്ത്. അക്ഷരമിഠായി പദ്ധതിയിലൂടെ USS സ്കോളർഷിപ്പ് പരീക്ഷക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കാവനൂർ ഗ്രാമ പഞ്ചായത്ത് ഒരുക്കിയ അക്ഷര മിഠായി പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലന പദ്ധതിക്ക് ഇതോടെ തുടക്കം കുറിച്ചു. പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും തിരെഞ്ഞെടുത്ത 40 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. ദിവ്യ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ ആശംസ അറിയിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധർ പ്രമുഖർ പങ്കെടുത്തു.
Comments are closed.