എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ ഞായറാഴ്ച ജില്ലയിൽ എത്തും

മാർച്ച് 1 ന് രാവിലെ 10 മണിക്ക് അരീക്കോട് സ്വീകരണം നൽകും 

മലപ്പുറം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 26 വൈകുന്നേരം 4 മണിക്ക് ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ ആദ്യ സ്വീകരണം കൊണ്ടോട്ടിയിലാണ്. തുടർന്ന് അന്നേ ദിവസം 5 മണിക്ക് മലപ്പുറം കിഴക്കേത്തലയിൽ സമാപിക്കും. 27 ന് രാവിലെ 10 മണിക്ക് വേങ്ങര, 11 ന് വള്ളിക്കുന്ന് അത്താണിക്കൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് 3 മണിക്ക് ചെമ്മാട്, 4 ന് താനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 5 മണിക്ക് തിരൂരിൽ വെച്ചാണ് സമാപിക്കുന്നത്. 28 ന് രാവിലെ 10 മണിക്ക് പൊന്നാനി, 11 തവനൂർ എന്നിവിടങ്ങളിലും ഉച്ചയ്ക്ക് 3 മണിക്ക് വളാഞ്ചേരി, 4 ന് അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 5 മണിക്ക് മഞ്ചേരിയിൽ സമാപിക്കും. മാർച്ച് 1 ന് രാവിലെ 10 മണിക്ക് അരീക്കോട്, 11 ന് നിലമ്പൂർ എന്നിവിടങ്ങളിലും ഉച്ചയ്ക്ക് 3 മണിക്ക് വണ്ടൂർ, 4 ന് പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് അന്നേ ദിവസത്തെ ജില്ലയിലെ സ്വീകരണം. ജില്ലയിലെ അവസാന കേന്ദ്രം പെരിന്തമണ്ണയിലാണ്. പെരിന്തൽമണ്ണയിലെ സ്വീകരണത്തിനു ശേഷം ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് അന്നേ ദിവസം ജാഥ സമാപിക്കുന്നത്.

Comments are closed.