“ഓടക്കയത്തെ പക്ഷികൾ” പുസ്തകം പ്രകാശനം ചെയ്തു

അരീക്കോട്: തേക്കിൻചോട് കുഞ്ഞാത്തുമ്മ ബി.എഡ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 80ൽ പരം പക്ഷികളുടെ വിവരങ്ങളുമായി “ഓടക്കയത്തെ പക്ഷികൾ” എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ മാസം ഓടക്കയം ഗവണ്മെന്റ് യു.പി സ്കൂളിൽ നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രോജക്ട് തന്നെ ഏറ്റെടുക്കുകയും അവിടുത്തെ പക്ഷി സമ്പത്തിനെ കുറിച്ചുള്ള സർവ്വേ നടത്തുകയും ചെയ്തിരുന്നു.

പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന തട്ടകം എന്ന പേരുള്ള ക്ലൈമറ്റ് കഫെയിൽ വെച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പുസ്തകം പ്രകാശനം നിർവഹിച്ചു. “ഭാവി തലമുറ അധ്യാപകരായ നിങ്ങളുടെ കൈകളിൽ നിന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവട്ടെ” എന്ന് പുസ്തക പ്രകാശന വേളയിൽ അദ്ദേഹം ആശംസിച്ചു. വന്യജീവി ഫോട്ടോ പ്രദർശനം, ഫുഡ്‌ ഫെസ്റ്റ്, സയൻസ് ഫെസ്റ്റ് തുടങ്ങിയ വിവിധ പരിപാടികളും സഘടിപ്പിച്ചു. വ്യത്യസ്ത സ്കൂളുകളിലെ വിദ്യാത്ഥികളും പരുപാടിയിൽ പങ്കെടുത്തു.

മുഖ്യാതിഥി വി. സജികുമാർ (ഡെപ്യൂട്ടി കൺസർ വെറ്റർ ഓഫ് ഫോറെസ്റ്റ് മലപ്പുറം) പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. സോണി ടി ൽ (എൻ എസ്.എസ് കോർഡിനേറ്റർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്‌) പരിപാടിയിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ശുഭ ആർ എസ് അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ് ഷാഫി സാർ, ബെൻസില ടീച്ചർ എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് സെക്രട്ടറിമാരായ നമിത സ്വാഗതാവും ഫർസാദ് നന്ദിയും പറഞ്ഞു.

Comments are closed.