അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 28 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഏറനാട് മണ്ഡലം വാഹന പ്രചാരണ യാത്രക്ക് എടവണ്ണയിൽ നിന്ന് തുടക്കമായി.
ജാഥ ക്യാപ്റ്റൻ നിവിൽ ഇബ്രാഹിമിന് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി മോനോൻ പതാക കൈമാറി ക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അൽമോയ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹഖീം ചങ്കരത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജുനൈസ് കാഞ്ഞിരാല, ട്രഷറർ പറമ്പൻ സാദിഖ്, ഹബീബ് മുഹമ്മദ്. റഷീദ് കല്ലിങ്ങൽ. തസ്നീം മാനു, അഫ്സൽ, റിയാസ് വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഫൗസിയ അരീക്കോട്, ലൈലാ റഹീം, ജലീൽ ഇരിവേറ്റി , അസാരി അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സമര പ്രഖ്യാപന ജാഥ ഏറനാട് മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ പര്യടനം നടത്തി വൈകുന്നേരം 7 മണിക്ക് കിഴിശേരി യൂണിറ്റിൽ സമാപിച്ചു.
Comments are closed.