കുടിവെള്ള സംഭരണത്തിന് ടാങ്ക് വിതരണവുമായി കാവനൂർ ഗ്രാമപഞ്ചായത്ത്; വിതരണോദ്ഘാടനം പ്രസിഡന്റ് പി വി ഉസ്മാൻ നിർവഹിച്ചു
കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 246 പട്ടികജാതി, പട്ടിക വർഗ കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിലെ 237 SC കുടുംബങ്ങൾക്കും 9 ST കുടുംബങ്ങൾക്കും ടാങ്ക് വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിത രാജൻ, മെമ്പർമാരായ ഷഹർബാൻ ശരീഫ്, ദിവ്യ രതീഷ്, ഷൈനി രാജൻ, സിന്ധു പ്രദീപ്, ഫൗസിയ പനോളി,അഷ്‌റഫ്, സുനിതകുമാരി,അയിഷാബി, റീന, സുബൈദ, രാമചന്ദ്രൻ, ഷാഹിന, ബീന ചന്ദ്രൻ, ഫൗസിയ സിദ്ധീഖ്, അസിസ്റ്റന്റ് സെക്രട്ടറി ആശ കമൽ പങ്കെടുത്തു.
Comments are closed.