ഉത്പാദന വർദ്ധനവും വിദ്യാഭ്യാസ ആരോഗ്യ പശ്ചാത്തല വികസനവും ലക്ഷ്യം വെക്കുന്ന 146 കോടിയുടെ കരട് പദ്ധതികൾ
മലപ്പുറം : ജില്ലയുടെ കാർഷിക വ്യാവസായിക രംഗത്തെ സമഗ്രമായ ഉത്പാദന വർദ്ധനവും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയും പശ്ചാത്തല വികസനവും ലക്ഷ്യം വെക്കുന്ന 146.13 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹാളിൽ വെച്ച് നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബാണ് 2023-24 വാർഷിക പദ്ധതിയിയുടെ കരട് രേഖ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. കെ. റഫീഖ സെമിനാർ ഉത്ഘാടനം ചെയ്തു.
വികസനഫണ്ട് വിഭാഗത്തില്‍ 99. 77 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തല്‍ 40.68 കോടി രൂപയും മറ്റു വിഭാഗത്തിൽ 4.7 കോടി രൂപയും ഉൾപ്പെടെ ആകെ 146.13 കോടി രൂപയുടെ കരട് പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്.
യൂവതീയുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ജില്ലയിലെ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും , ജില്ലയെ ഭിന്നശേഷീ സൗഹൃദ, ബാല സൗഹൃദ ജില്ലയാക്കുന്നതിനും വേണ്ടിയുളള പദ്ധതികളും , കാർഷിക -വ്യാവസായിക മേഖലകളുടെ സമഗ്ര വികസനത്തിനും, വനിതാ, വയോജന, ശിശു, ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗം എന്നിവരുടെ ക്ഷേമത്തിന് ഉതകുന്നതുമായ പദ്ധതികളും ജില്ലയെ നിക്ഷേപ സൌഹൃമാക്കുന്നതിനാവശ്യമായ പദ്ധതികളും ഉൾപെടെയുള്ള പദ്ധതികൾക്കാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് 2023-24 വർഷത്തിൽ ഊന്നൽ നൽകുന്നത് എന്ന് പ്രസിഡണ്ട് എം. കെ റഫീഖ പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണ്മാരായ ജമീല ആലിപ്പറ്റ, നസീബ അസീസ് , എന്‍.എ.കരീം, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ ഉമ്മര്‍ അറക്കൽ, ആസൂത്രണ സമിതി അംഗം സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. വി. മനാഫ് അരീക്കോട്, പി. കെ സി അബ്ദുറഹ്മാൻ, എ. പി. ഉണ്ണികൃഷ്ണൻ,ഫൈസൽ എടശ്ശേരി, കെ. ടി അഷ്‌റഫ്, ടി. പി. എം. ബഷീർ, വി. കെ. എം. ഷാഫി, പി.ഷഹർ ബാൻ, അരിഫാ നാസർ, ജസീറ ,സമീറ പുളിക്കൽ, റൈഹാനത്ത് കുറുമാടൻ, ശ്രീദേവി പ്രാക്കുന്ന, റഹ്മത്തുന്നിസ, അഡ്വ.പി.പി മോഹദാസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ.അബ്ദുള്‍ റഷീദ് നന്ദി രേഖപ്പെടുത്തി.
Comments are closed.