റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

കുനിയിൽ: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കുനിയിൽ അൻവാർ യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘സയൻഷ്യ’ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനേജർ പി കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നാസ റിസോഴ്സ് പേഴ്സൺ നാസാ ഗഫൂർമാസ്റ്റർ, അസ്ട്രോ കേരള അംഗം നാസർ മാസ്റ്റർ, ശാസ്ത്ര പ്രചാരകൻ സലീം വലിയപറമ്പ് എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ ജികെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘അമ്മയ്ക്കൊപ്പം’ എന്ന മെഗാ ഫാമിലി ക്വിസ് കോമ്പറ്റീഷനും സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.

പിടിഎ പ്രസിഡണ്ട് ഗഫൂർ കുറുമാടൻ, പിടിഎ വൈസ് പ്രസിഡണ്ട് ഷഹന എൻ.ടി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ യൂസുഫ്, സ്റ്റാഫ് സെക്രട്ടറി ഹമീദലി, റുഖിയ, ഫഹ്‌മിന, ശബാന, സജ്‌ന, നഫ്ലത്ത്, റസീന, ലത്തീഫ്, മുസ്തഫ, ജൗഹർ എന്നിവർ സംബന്ധിച്ചു.

Comments are closed.