രണ്ടാം വാർഡിൽ മൺചട്ടിയിൽ പച്ചക്കറി തൈ വിതരണം ചെയ്തു

കീഴുപറമ്പ്: 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മൺചട്ടിയിൽ പച്ചക്കറി വിതരണം രണ്ടാം വാർഡിൽ പൂർത്തിയായി. വിഷ രഹിത പച്ചക്കറി അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുകയെന്നതാണ് പദ്ധതികളുടെ ലക്ഷ്യം വെക്കുന്നത്. ഒരു ഗുണഭോക്താവിന് 20 മൺചട്ടികളും ചട്ടിയിൽ ഉപയോഗിക്കുന്ന ചകിരിച്ചോറും ജൈവവളവും ചേർത്ത പച്ചക്കറി തൈകളുമാണ് വിതരണം ചെയ്തത്. മുളക്, തക്കാളി, വഴുതന, പയർ, വെണ്ട എന്നീ പച്ചക്കറികളാണ് നൽകിയത്.

തൃക്കളയൂർ കല്ലിട്ടപാലം രണ്ടാം വാർഡ് ഓഫീസിൽ നടന്ന വിതരണ ചടങ്ങ് വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. കൃഷി രീതികളെ കുറിച്ചും, പരിപാലനത്തെക്കുറിച്ചും PLTG ഡയറക്ടർ ഷാനവാസ് കല്ലായി ഉപഭോക്താക്കൾക്ക് വേണ്ട നിർദ്ദേശം നൽകി. മികച്ച പരിപാലനത്തിലൂടെ നല്ല വിളവെടുക്കുന്ന കർഷകർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ പരിപാടിയിൽ പ്രഖ്യാപിച്ചു.

Comments are closed.