കീഴുപറമ്പ്: ക്ലീൻ & ഗ്രീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗവർമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രുചി വൈവിധ്യങ്ങളുടെ വിസ്മയം തീർത്ത് സ്വീറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൃത്യമ പലഹാരങ്ങൾ, രസക്കൂട്ടുകൾ എന്നിവയിൽ നിന്ന് നാടൻ ഭക്ഷ്യോത്പന്നങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയും താൽപര്യവും തിരിച്ച് വിടുന്നതിനായി നടത്തിയ ഫെസ്റ്റിൽ നൂറിലധികം ഭക്ഷ്യ വസ്തുക്കളാണ് കുട്ടികൾ തയ്യാറാക്കിയത്.
വിവിധയിനം പായസങ്ങൾ, നെയ്യപ്പം, ഉണ്ണിയപ്പം, കലത്തപ്പം, പുഡ്ഡിംഗുകൾ, ജ്യൂസുകൾ, മാംഗോ കാൻഡി, പോപ്കോൺ, ചിക്കൻ റോൾ, രൂചികരമായ പഴക്കൂട്ടുകൾ എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. അരിക്കോട് AEO മുഹമ്മദ് കോയ എം. മുഖ്യാതിഥിയായി പങ്കെടുത്തു. ഹെസമാസ്റ്റർ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം എം മുഹമ്മദ്, വൈസ് പ്രസിഡണ്ട് എ വി സുധീർ, ടാലന്റ് ഹബ് ചെയർമാൻ എം ഇ ഫസൽ, MTA പ്രസിഡണ്ട് സുനീറ എം എ എന്നിവർ പ്രസംഗിച്ചു. പി ജെ പോൾസൺ മാസ്റ്റർ, കെ നഷീദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
പഠനത്തോടൊപ്പം സമർപ്പിത സേവനത്തിന്റെയും സമ്പാദ്യത്തിന്റെയും പുതിയ പാഠങ്ങൾ പഠിക്കുകയാണ് കിഴുപറമ്പ് GVHSS ലെ വിദ്യാർത്ഥികൾ.
Comments are closed.