അരീക്കോട്: കാസർഗോഡ് വെച്ച് നടന്ന കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന നാടക മത്സരത്തിൽ മികച്ച നടനായി ഗിരിധർ അരീക്കോടിനെ തെരഞ്ഞെടുത്തു. അരീക്കോട് ചെമ്രക്കാട്ടൂർ യങ് മെൻസ് റീഡിംഗ് റൂം അവതരിപ്പിച്ച ‘ആകാശ മിഠായി’ എന്ന നാടകത്തിലെ അഭിനയമാണ് ഗിരിധറിനെ അവാർഡിനർഹനാക്കിയത്. സതീഷ് ചളിപ്പാടം, പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ആകാശമിഠായി’ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധുവാണ് വിജയികളെ പ്രഖ്യാപിച്ചത്. ഗോപിനാഥ് കോഴിക്കോട്, മനോജ് കാന, മനോജ് നാരായണൻ, വി പി ആതിര എന്നിവരായിരുന്നു വിധികർത്താക്കൾ.
Comments are closed.