ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുനിയിൽ : പ്രഭാത് ലൈബ്രറി വനിതാ വേദി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ വലിയ കുന്ന് അംഗനവാടിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ജെൻസി സി ക്ലാസെടുത്തു. ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. വനിത വേദി കൺവീനർ സുനീറ പി.പി സ്വാഗതവും അസ്മാബി എ നന്ദിയും പറഞ്ഞു. കെ കുഞ്ഞാലിക്കുട്ടി, റിഷാദ് കെ.ടി, നിസാർ കെ.പി, അഷ്റഫ് മുനീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.