അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം സംവിധാനം ചെയ്യണം; സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് നിവേദനം
അരീക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പത്താം ദിനത്തിൽ ഏറനാട് മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് രാവിലെ 10ന് അരീക്കോട് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമീപ പ്രദേശങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ജാഥക്ക് സ്വീകരണം നൽകാൻ എത്തിയിരുന്നു. ഏറനാടിൻ്റെ തനത് ശൈലിയിൽ കോൽക്കളി ഉൾപ്പെടെയുള്ള പരിപാടികൾ സ്വീകരണത്തിനായി ഒരുക്കിയിരുന്നു. തുറന്ന വാഹനത്തിൽ റോഡ് ഷോ ആയി എത്തിയ ജാഥാ സംഘത്തെ റെഡ് വളണ്ടിയർമാർ ബാൻഡ് മേളത്തോടുകൂടി വേദിയിലേക്ക് ആനയിച്ചു. ജാഥാ നായകൻ എം.വി ഗോവിന്ദൻ മാസ്റ്റർ ഫുട്ബോളിന്റെ ഈറ്റില്ലമായ അരീക്കോട് വെച്ച് തൻറെ ഫുട്ബോൾ അനുഭവങ്ങൾ പങ്കുവച്ചു. കെ.ടി ജലീൽ എംഎൽഎ, എം. സ്വരാജ് ഉൾപ്പെടെയുള്ള ജാഥ അംഗങ്ങൾ സംസാരിച്ചു.
അതേസമയം അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന് സൗകര്യം അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് മുൻ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സുലൈമാൻ മാസ്റ്റർ നിവേദനം നൽകി.
Comments are closed.