അരീക്കോട്: കേന്ദ്ര ഗവൺമെന്റിനു കീഴിലെ ഭിന്നശേഷി തൊഴിൽ പരിശീലന- പുനരധിവാസ സ്ഥാപനമായ തിരുവനന്തപുരം നാഷണൽ കരിയർ സർവ്വീസ് സെന്റർ NCSC-ന്റെ ആഭിമുഖ്യത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് അസ്സസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.
NCSC തിരുവനന്തപുരം, ALIMCO ബാംഗ്ളൂർ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്യാംപിന് നേതൃത്വം നല്കി. ഭിന്നശേഷിക്കാരിൽപെട്ട 21 വിഭാഗത്തെയും ഉൾകൊള്ളുന്ന ഭിന്നശേഷി സംഘടനയായ “വോയിസ് ഓഫ് ഡിസേബിൾഡി”ന്റെ സംസ്ഥാന പ്രസിഡന്റ് നാസിർ മനയിൽ ആലുവ ക്യാമ്പ് സന്ദർശിച്ചു.
Comments are closed.